x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര്‍​ഗ​ന്ധം: അ​റ​വു​മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രേ ജ​ന​രോ​ഷം


Published: June 10, 2026 05:14 AM IST | Updated: June 10, 2026 05:14 AM IST

ക​വു​ങ്ങും​പാ​ടി​യി​ലെ അ​റ​വു​മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ സ

പു​തു​പ്പാ​ടി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ലെ ക​വു​ങ്ങും​പാ​ടി പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​റ​വു​മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ നി​ന്നു​ള്ള രൂ​ക്ഷ​ഗ​ന്ധം ക​ണ്ണ​പ്പ​ന്‍​കു​ണ്ട് പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പ്ലാ​ന്‍റി​നെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി പ​രാ​തി ജി​ല്ല ക​ള​ക്ട​ര്‍​ക്ക് പ​രാ​തി കൈ​മാ​റു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ജോ​സ് അ​റി​യി​ച്ചു.

അ​റ​വു മാ​ലി​ന്യം കൊ​ണ്ടു​പോ​കു​മ്പോ​ഴു​ള്ള ദു​ര്‍​ഗ​ന്ധ​വും മ​ലി​ന​ജ​ല​വും റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് പ​ല ത​വ​ണ നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​രു​ന്നു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന പ്ലാ​ന്‍റ് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ന്മേ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി രൂ​ക്ഷ ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന മ​ലി​ന​ജ​ലം കാ​ക്ക​വ​യ​ല്‍ ക​ണ്ണ​പ്പ​ന്‍​കു​ണ്ട് പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള മൈ​ല​ള്ളാം​പാ​റ യു​പി സ്‌​കൂ​ള്‍, ഈ​ങ്ങാ​പ്പു​ഴ എം​ജി​എം എ​ന്നീ സ്‌​കൂ​ളു​ക​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

രാ​ജേ​ഷ് ജോ​സി​നൊ​പ്പം കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, വി.​പി. റ​ഷീ​ദ്, രാ​ജ​ന്‍ നെ​ല്ലി​മൂ​ട്ടി​ല്‍, സ​ജീ​വ് പൂ​വ​ണ്ണി​യി​ല്‍, ജോ​ര്‍​ജ് തോ​മ​സ് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up