ഡോ. എം.കെ. മുനീർ
കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ബാഖഫി തങ്ങള്‍ കര്‍മശ്രേഷ്ഠ പുരസ്കാരം ഡോ. എം.കെ. മുനീറിന്. ഇന്ന് 2.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും.
കൃഷി മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും. സാഹിത്യകാരന് കെ.പി. രാമനുണ്ണി ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ വി.പി. ഇബ്രാഹിംകുട്ടി, നാസിം പാണക്കാട്, നിഷാദ് മൊയ്തു, ഫാസില്‍ നടേരി, റഹീസ് കോട്ടയ്ക്കല്‍, വി.കെ. ഷംസീര്‍, സയ്യിദ് ഉമര്‍ മഷ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews M.K. Muneer