ബഷീർ സ്മൃതി ബഷീറിന്റെ മകൻ അനീസ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: മനുഷ്യജീവിതത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനം വായനയാണെന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ബഷീർസ്മൃതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ജി. ഷാജിമോൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി. വിനോദ്, ഡോ. ആനന്ദൻ, നഫീസത്ത് ബീവി, രാജ്കുമാരി വിനോദ് എന്നിവർ പ്രഭാഷണം നടത്തി. രഘുനാഥ്, അനു അനിത, വി.ജി. ധർമരാജ് എന്നിവർ ബഷീർകൃതികളുടെ നാടകാവതരണവും സി.വി. ജോസ്, പ്രമീള ഗോപാലകൃഷ്ണൻ എന്നിവർ ബഷീർ സിനിമകളിലെ ഗാനങ്ങളും അവതരിപ്പിച്ചു.