ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ ജേതാക്കളായ സി സോൺ ടീം.
കൊച്ചി: വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ സമാപിച്ച സിഐഎസ്സിഇ റീജണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 19 വിഭാഗത്തില്‍ വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സി സോണ്‍ ചാമ്പ്യന്മാരായി. അണ്ടര്‍ 14 വിഭാഗത്തില്‍ സോണ്‍ എ യും, അണ്ടര്‍ 17 വിഭാഗത്തില്‍ സോണ്‍ ബിയും ചാമ്പ്യന്മാരായി.
സമാപന സമ്മേളനത്തില്‍ അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ താരവും കേരള ആംഡ് പോലീസ് ബറ്റാലിയന് കമാന്‍ഡന്റുമായ ജാക്സണ് പീറ്റര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഡോണ്‍ ബോസ്കോ സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മേക്കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
Tags : Basketball Nattuvishesham DistrictNews