x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ഗ​ണ​ന​യു​ടെ ഭാ​ര​ം പേ​റി എ​സി ക​നാ​ൽ

വെബ് ഡെസ്ക്
Published: September 1, 2026 12:10 AM IST | Updated: September 1, 2026 12:10 AM IST

എ​സി ക​നാ​ൽ

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി ക​നാ​ൽ അ​വ​ഗ​ണ​ന​യു​ടെ ഭാ​ര​വും പേ​റി ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റ​യാ​യി. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ഒ​രു മ​നു​ഷ്യ​നി​ർ​മി​ത ക​നാ​ലാ​ണി​ത്. ച​ങ്ങ​നാ​ശേ​രി മ​ന​യ്ക്ക​ച്ചി​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ങ്കൊ​മ്പ് ഒ​ന്നാം ക​ര​യി​ൽ എ​സി റോ​ഡ് ക​ട​ന്ന് മ​ണി​മ​ല​യാ​റ്റി​ൽ ചെ​ന്നു​ചേ​രു​ന്ന​താ​ണ് ഈ ​ക​നാ​ൽ. ഇ​തി​ന്‍റെ സൗ​ന്ദ​ര്യ​വും മ​റ്റ് വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും ഇ​തു​വ​രെ ആ​രും അ​ല്പം പോ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​നൊ​പ്പം പ​ണി​ത​താ​ണ് എ​സി ക​നാ​ൽ. റോ​ഡ് പൂ​ർ​ത്തി​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ക​നാ​ൽ ഇ​പ്പോ​ഴും ഒ​ന്നാം ക​ര​യി​ൽ​ത​ന്നെ നി​ല്ക്കു​ന്നു. ക​നാ​ലി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മ​ര​പ​രി​പാ​ടി​ക​ൾ മു​റ​പോ​ലെ ന​ട​ക്കു​ന്നു​ണ്ട്.
വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത

മ​ന​യ്ക്ക​ച്ചി​റ​യി​ലെ വി​സ്താ​ര​മേ​റി​യ കു​ള​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കി​ട​ങ്ങ​റ വ​രെ നേ​ർ​രേ​ഖ​യി​ൽ വ​രു​ന്ന ഈ ​ക​നാ​ൽ, കോ​ര​വ​ള​വി​ൽ അ​ല്പം ച​രി​ഞ്ഞ് വീ​ണ്ടും നേ​ർ​രേ​ഖ​യി​ൽ ഒ​ന്നാം ക​ര​വ​രെ നീ​ളു​ന്നു. ഏ​ക​ദേ​ശം 14 കി​ലോ​മീ​റ്റ​റാ​ണ് ദൈ​ർ​ഘ്യം. നാ​ല് വ​ലു​തും എ​ട്ടോ​ളം ചെ​റു​തു​മാ​യ പാ​ല​ങ്ങ​ളും ഈ ​ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്നു.

ഒ​രേ വീ​തി​യി​ൽ നേ​ർ​രേ​ഖ​യി​ൽ ഒ​ഴു​കു​ന്ന ഈ ​ക​നാ​ലി​ന്‍റെ ഇ​രു ക​ര​ക​ളും മോ​ടി​യാ​ക്കി വി​നോ​ദ സ​ഞ്ചാ​ര​സൗ​ഹൃ​ദ​മാ​ക്കി​യാ​ൽ കു​ട്ട​നാ​ടി​ന് അ​ത് മു​ത​ൽ​കൂ​ട്ടാ​കും.

ചെ​റു​വ​ള്ളം​ക​ളി മു​ത​ൽ ചു​ണ്ട​ൻ വ​ള്ളം​ക​ളി വ​രെ ന​ട​ത്താ​ൻ സാ​ഹ​ച​ര്യ​വും സൗ​ക​ര്യ​വു​മു​ണ്ടി​വി​ടെ. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, പാ​യി​പ്പാ​ട്, മു​ട്ടാ​ർ, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ഭൂ​രി​ഭാ​ഗം സ​മ​യ​വും പാ​യ​ൽ നി​റ​ഞ്ഞു കി​ട​ക്കു​ന്ന ഈ ​ക​നാ​ലി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​നാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം വെ​ള്ള​ത്തി​ലാ​വു​ക​യാ​ണ്. ക​നാ​ൽ കൈ​യ്യേ​റ്റ​ത്തി​നും കു​റ​വി​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

പ്ര​ഭാ​ത​ത്തി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ളി​ൽ സു​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. ക​നാ​ലി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളി​ലേ​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​യാ​ണി​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്ക ത​ക്ക​ത​ര​ത്തി​ൽ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളും ഭം​ഗി​യാ​ക്കു​ക​യും, ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ശ്ചി​ത രീ​തി​യി​ൽ രൂ​പ​ക​ല്പ​ന ന​ട​ത്തി ആ​ക​ർ​ഷ​ക​മാ​ക്കു​ക​യും ചെ​യ്യ​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളി​ലും പെ​ഡ​ൽ ബോ​ട്ടു​ക​ളി​ലും സ​വാ​രി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യും ഈ ​ക​നാ​ലി​നെ വി​നോ​ദ​സ​ഞ്ചാ​ര സൗ​ഹൃ​ദ​മാ​ക്കാം.

Tags : Nattuvishesham Districtnews Deepikanews AC Canal

Recent News

Corehub Up