x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​വി​ട്ടി​റ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​യ ബം​ഗാ​ളി ബാ​ല​നെ ര​ക്ഷി​താ​ക്ക​ൾ​ക്ക് കൈ​മാ​റി

വെബ് ഡെസ്ക്
Published: September 20, 2026 04:51 AM IST | Updated: September 20, 2026 04:51 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: വീ​ട്ടി​ൽ പ​ഠി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് പി​ണ​ങ്ങി ബം​ഗാ​ളി​ൽനി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ പ​തി​നാ​ലു​കാ​ര​നെ മ​ല​പ്പു​റം ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. ബം​ഗാ​ൾ പ​ശ്ചിം മേ​ദി​നി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ​യും ചൈ​ൽ​ഡ് ഹെ​ൽ​പ്‌ലൈ‌‌‌​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം വി​ല​ക്കി പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ജൂ​ണ്‍ 19നാ​ണ് കു​ട്ടി നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ​ത്തി​യ സം​ഘം മ​ല​പ്പു​റം വാ​ഴ​ക്കാ​ട്ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​മാ​ക്കി.

എ​ന്നാ​ൽ അ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ട്ടി ജൂ​ലൈ നാ​ലി​ന് ചൈ​ൽ​ഡ് ഹെ​ൽ​പ്‌ലൈ‌‌‌​ൻ (1098) ന​ന്പ​റി​ൽ വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ അ​തീ​വ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ജൂ​ലൈ അ​ഞ്ചി​ന് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ സം​ഘം വാ​ഴ​ക്കാ​ട്ടുനി​ന്ന് രക്ഷപ്പെടുത്തി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ത​വ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗും മാ​ന​സി​ക പി​ന്തു​ണ​യും ന​ൽ​കി. സാ​ന്പ​ത്തി​ക പ്ര​യാ​സ​മു​ള്ള കു​ടും​ബ​മാ​ണെ​ന്ന് സാ​മൂ​ഹി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ, പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം കു​ട്ടി​യെ ബം​ഗാ​ളി​ലേ​ക്ക് അ​നു​ഗ​മി​ക്കു​ക​യാ​യി​രു​ന്നു.

പ​ശ്ചിം മേ​ദി​നി​പ്പൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ല്ലൊ​രു ജോ​ലി നേ​ടു​ക​യെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം മ​ട​ങ്ങി​യ​ത്.

Tags : District News Nattuvishesham Bengali boy parents

Recent News

Corehub Up