x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ങ്ങാ​നം അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ജ​ല​ധാ​ര ഒ​ഴു​കു​ന്ന പു​ണ്യ​ഭൂ​മി: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

വെബ് ഡെസ്ക്
Published: July 25, 2026 11:22 PM IST | Updated: July 25, 2026 11:22 PM IST

സ​ന്ദേ​ശം ന​ല്‍​കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

ഭ​ര​ണ​ങ്ങാ​നം: വി​ശ്വാ​സ​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ സ​ഹ​ന​ത്തെ നോ​ക്കി​ക്ക​ണ്ട് ദൈ​വ​സ്‌​നേ​ഹ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും വ​ഴി​യാ​ണ് സ​ഹ​ന​മെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​യു​ടെ ജീ​വി​ത മാ​തൃ​ക ഈ ​കാ​ല​ഘ​ട്ട​ത്തി​ന് ഒ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ല​ക്ഷോ​പ​ല​ക്ഷ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് സാ​ന്ത്വ​ന​മാ​യും രോ​ഗ​ശാ​ന്തി​യാ​യും കൃ​പ​യു​ടെ നി​റ​വാ​യും സ്‌​നേ​ഹ​മാ​യും ദൈ​വ​കൃ​പ​യു​ടെ ഒ​ഴു​കി​യി​റ​ങ്ങു​ന്ന ജ​ല​ധാ​ര​യാ​ണ് ഭ​ര​ണ​ങ്ങാ​നം തീ​ര്‍​ഥാ​ട​കേ​ന്ദ്രം. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ന​മ്മോ​ട് പ​റ​യു​ന്ന​ത് സ​ഹ​ന​ത്തി​ന് ഉ​ത്ത​ര​മു​ണ്ട് എ​ന്നാ​ണ്. കൂ​ടാ​തെ മു​റി​വു​ക​ള്‍ ര​ക്ഷാ​ദാ​യ​ക​മാ​ണ് എ​ന്നു​മാ​ണ്. ലോ​ക​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ സു​ഖം, സൗ​ക​ര്യം, സ​മ്പ​ത്ത്, ലൗ​കി​ക താ​ത്പ​ര്യ​ങ്ങ​ള്‍ എ​ന്നി​വ അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ ദൈ​വ​സ്‌​നേ​ഹ​ത്തി​ന്‍റെ നി​റ​വി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ അ​ന്വേ​ഷി​ച്ച​ത് സ​ഹ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത്, ത്യാ​ഗ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത്, വി​ശു​ദ്ധി​യി​ല്‍ വ​ള​രാ​നാ​ണ്. സ​ഹ​ന​ങ്ങ​ളെ പാ​ഴാ​ക്കി​ക്ക​ള​യ​രു​ത്, വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള ഉ​പാ​ധി​യാ​ണ് എ​ന്നും തി​രു​മു​റി​വി​നോ​ട് ചേ​ര്‍​ന്നു​നി​ന്ന് സ​ഹ​ന​ത്തെ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ർ പു​ളി​ക്ക​ൽ ഓ​ര്‍​മ​പ്പെ​ടു​ത്തി.

തി​രു​നാ​ളി​ന്‍റെ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ത​ല​ശേ​രി ആ​ദം മി​നി​സ്ട്രി ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ര്‍​ജ് ക​ള​രി​മു​റി​യി​ല്‍ ശ്ര​വ​ണ പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി അ​റു​പ​തി​ലേ​റെ ശ്ര​വ​ണ​പ​രി​മി​ത​ര്‍ സം​ബ​ന്ധി​ച്ചു.

ഫാ. ​അ​ഗ​സ്റ്റി​ന്‍ ത​ലോ​ടി​ല്‍ ത​മി​ഴ് ഭാ​ഷ​യി​ലും ഫാ. ​സാ​ബു ഞാ​റോ​ലി​ക്ക​ല്‍ ഹി​ന്ദി ഭാ​ഷ​യി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ചു. ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍, ഫാ. ​ഡോ. ജ​യിം​സ് മം​ഗ​ല​ത്ത്, ഫാ. ​ഡോ. ജ​യിം​സ് വാ​ഴ​ചാ​രി​ക്ക​ല്‍, ഫാ. ​ഡോ. ജോ​ര്‍​ജ് മ​ാല​ത്തി​ല്‍, ഫാ. ​മാ​ത്യു മ​തി​ല​ക​ത്ത് എ​ന്നി​വ​ർ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി​. വൈ​കു​ന്നേ​രം അ​ഞ്ചി​ന് റാ​യ്പു​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് അ​ഗ​സ്റ്റി​ന്‍ ച​ര​ണ​കു​ന്നേ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. 6.15ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി. മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ല്‍​ഫോ​ന്‍​സ നാ​മ​ധാ​രി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീ​ര്‍​വാ​ദ പ്രാ​ര്‍​ഥ​ന ന​ട​ത്തി. സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്

അ​ല്‍​ഫോ​ന്‍​സി​യ​ന്‍ യു​വ​ജ​ന​ദി​നം
രാ​വി​ലെ 5.30: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സി​റി​യ​ക് ത​ട​ത്തി​ല്‍ (ഡ​യ​റ​ക്‌​ട​ര്‍, സെ​ന്‍റ് തോ​മ​സ് പ്ര​സ്, പാ​ലാ), 6.45: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജേ​ക്ക​ബ് പേ​ഴ​ത്തു​ങ്ക​ല്‍ (ഡ​യ​റ​ക്‌​ട​ര്‍, എ​സ്‌​ജെ​എ​ച്ച്എം​സി​ടി, ചൂ​ണ്ട​ച്ചേ​രി), 8.30: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡോ. ജേ​ക്ക​ബ് വ​ട​ക്കേ​ല്‍ (റെ​ക്‌​ട​ര്‍, ഗു​ഡ്‌​ഷെ​പ്പേ​ർ​ഡ് മൈ​ന​ര്‍ സെ​മി​നാ​രി, പാ​ലാ), 10.00: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍ (റെ​ക്‌​ട​ര്‍, സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്‌​ത​ലി​ക് മേ​ജ​ര്‍ സെ​മി​നാ​രി, വ​ട​വാ​തൂ​ര്‍), 11.30: വി​ശു​ദ്ധ കു​ര്‍​ബാ​ന - ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി (മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ്, സീ​റോ​മ​ല​ബാ​ര്‍ സ​ഭ), ഉ​ച്ച​ക​ഴി​ഞ്ഞ് 2.30: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍ (വി​കാ​രി, ചെ​ങ്ങ​ളം പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത), 2.30: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര (അ​സി. പ്ര​ഫ​സ​ര്‍, എ​സ്‌​ജെ​സി​ഇ​ടി ചൂ​ണ്ട​ച്ചേ​രി), വൈ​കു​ന്നേ​രം 5.00: വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് (വി​കാ​രി ജ​ന​റാ​ള്‍, പാ​ലാ രൂ​പ​ത), 6.15: ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം - ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി (ഡ​യ​റ​ക്‌​ട​ര്‍, എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത), രാ​ത്രി 7.00: വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഡോ. കു​ര്യ​ക്കോ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ (വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പാ​ലാ).

Tags : NattuVishasham DistrictNews

Recent News

Corehub Up