ഭാരതീയ വിദ്യാനികേതൻ കലാമേളയുടെ ലോഗോ പ്രകാശനം.
പെരിന്തൽമണ്ണ: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള "സർഗവസന്തം 2026’ 16, 17 തിയതികളിൽ പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടക്കും. കലാമേളയുടെ ഉദ്ഘാടനം നാളെ ഡോ. കലാമണ്ഡലം വീണാവാര്യർ നിർവഹിക്കും. സ്വാഗതസംഘം ജനറൽ കണ്വീനർ ഡോ. കെ.ബി. ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ. അനീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ശിശു (എൽപി), ബാല (യുപി), കിഷോർ (എച്ച്എസ്) എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്. 42 വിദ്യാലയങ്ങളിൽനിന്ന് ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ആറ് വേദികളായാണ് മത്സരങ്ങൾ നടക്കുക.
നന്നന്പ്ര സരസ്വതി വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കെ.പി. ഗൗരി രൂപകൽപന ചെയ്ത കലാമേളയുടെ ലോഗോ ജില്ലാ സെക്രട്ടറി എം. ജയപ്രകാശ് ഡോ. കെ.ബി. ജയകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡോ. കെ.ബി. ജയകൃഷ്ണൻ, ജനറൽ കണ്വീനർ പി. ഹരിദാസ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം. ജയപ്രകാശ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ കോ -ഓർഡിനേറ്റർ കെ.വി. സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Tags : Arts Festival NattuVishesham DistrictNews