ഹെഡ് പോസ്റ്റോഫീസ് ധർണ കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: രാജ്യത്തിന്റെ ജനാധിപത്യവും പൗരാവകാശവും സംരക്ഷിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജനറൽ ആശുപത്രിക്ക് സമീപത്തുനിന്നാരംഭിച്ച മാർച്ച് നഗരംചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെത്തി ധർണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ പി.പി. തോമസ്, പി.വി. പ്രസാദ്, ജിജി പോത്തൻ, എം.വി. മനോജ്, നന്തിയോട് ബഷീർ, ഡിസിസി ഭാരവാഹികളായ സാബു പുതുപ്പറമ്പിൽ, ടി.സി. റോയി, ആർ. സജീവ്, സണ്ണി കാഞ്ഞിരം, വി.കെ. സുരേന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ടോണി തോമസ്, രാജൻ കൊല്ലംപറമ്പിൽ, അച്ചൻ കുഞ്ഞ് ചേക്കോന്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് ജില്ലാ സെക്രട്ടറിമാരായ അബു ഉബൈദ്, വിനു വരേപ്പള്ളി, എൻ.ജെ. പ്രസാദ്, പി.ആർ. രാജീവ്, കെ.പി. ജോസ്, എം.ആർ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.