പ്രതീകാത്മക ചിത്രം
കുറുപ്പന്തറ: സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില് ഇടവകയുടെ പ്ലാറ്റിനം ജൂബിലി വര്ഷത്തില് വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള് 16 മുതല് 25 വരെ തീയതികളില് നടക്കും.
നാളെ രാവിലെ 6.20ന് ബിഷപ്പിന് സ്വീകരണം. തുടര്ന്ന് പതാക ഉയര്ത്തൽ, വിശുദ്ധ കുര്ബാന, നൊവേന-മാർ. തോമസ് ആനിമൂട്ടില്. 17ന് രാവിലെ 6.30ന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്ബാന, വൈകൂന്നേരം ആറിന് വിശുദ്ധ കുര്ബാന, നൊവേന. 18ന് രാവിലെ 6.30ന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്ബാന,നൊവേന, 9.30ന് വിശുദ്ധ കുര്ബാന. 19നും 20നും 21 നും 22നും 23നും 24നും രാവിലെ ആറിന് ലദീഞ്ഞ്, വിശുദ്ധ കുര്ബാന, നൊവേന.
20നും 21നും 22നും 23നും 24നും വൈകുന്നേരം ആറിന് വിശുദ്ധ കുര്ബാന, നൊവേന. 25ന് രാവിലെ 6.30ന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്ബാന, പത്തിന് തിരുനാള് പാട്ടുകുര്ബാന-ഫാ.ജോണ് പൂച്ചക്കാട്ടില്. സന്ദേശം-ഫാ.സൈജു പുത്തന്പറമ്പിൽ, തുടര്ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്ബാനയുടെ ആശിര്വാദം-ഫാ.ജോണ്സണ് നീലനിരപ്പേൽ.
Tags : Feast NattuVishesham DistrictNews