x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​പ്പോ​ലീ​സി​ന് "വ​ല്യ' പോ​ലീ​സി​ന്‍റെ ബി​ഗ് സ​ല്യൂ​ട്ട്


Published: December 21, 2025 07:08 AM IST | Updated: December 21, 2025 07:08 AM IST

ക​ഞ്ഞി​ക്കു​ഴി: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല തി​രി​കെ ന​ല്‍​കി​യ കു​ട്ടി​പ്പോ​ലീ​സി​ന് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് ന​ല്‍​കി​യ​ത് വ​ലി​യ സ​മ്മാ​നം. പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ അ​ഭി​ന​വ്, സ​ജി, അ​ഭി​മ​ന്യു വി​നോ​ദ്, ശ്രേ​യ​സ് ബാ​ബു​രാ​ജ് എ​ന്നി​വ​രാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല തി​രി​ച്ചേ​ല്‍​പ്പി​ച്ച് വി​ശ്വ​സ്ത​ത​യു​ടെ മാ​റ്റ് തെ​ളി​യി​ച്ച​ത്. പ​ഴ​യ​രി​ക്ക​ണ്ടം ത​ട്ടേ​ക്ക​ല്ല് ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ച്ച മാ​ല ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് യ​ഥാ​ര്‍​ഥ അ​വ​കാ​ശി​യെ ക​ണ്ടെ​ത്തി മാ​ല തി​രി​കെ ന​ല്‍​കി.


‌കു​ട്ടി​പ്പോ​ലീ​സു​കാ​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​റും സം​ഘ​വും ചേ​ര്‍​ന്ന് അ​വ​രു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ ബി​രി​യാ​ണി ത​ന്നെ വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ചെ​റു​പ്പ​ത്തി​ല്‍​ത​ന്നെ മൂ​ല്യ​ബോ​ധ​ത്തി​ല്‍ വ​ള​രു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് ഇ​തു ന​ല്ല മാ​തൃ​ക​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ളെ മൂ​ല്യ​ബോ​ധ​ത്തി​ല്‍ വ​ള​ര്‍​ത്തി​യ അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും എ​സ്പി​സി ഡ്രി​ല്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​റെ​യും അ​ഭി​ന​ന്ദി​ക്കാ​നും പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി.

Tags : nattu vishashesham Big" police officer

Recent News

Corehub Up