x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിന്‍റെ മനമറിഞ്ഞ് ബി​ജു കൃഷിയിടത്തിൽ

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
Published: September 7, 2026 12:37 AM IST | Updated: September 7, 2026 12:37 AM IST

ബിജു കൃഷിയിടത്തിൽ

നെ​യ്യാ​റ്റി​ന്‍​ക​ര : കൃ​ഷി​യോ​ട് മ​ന​സി​ല്‍ താ​ത്പ​ര്യം തോ​ന്നി​യാ​ല്‍ മ​ണ്ണി​ല്‍ ന​ല്ല വി​ള​വ് കി​ട്ടു​മെ​ന്നാ​ണ് അ​രം​ഗ​മു​ക​ള്‍ സ്വ​ദേ​ശി ബി​ജു​വി​ന്‍റെ അ​ഭി​പ്രാ​യം. വീ​ടി​നു സ​മീ​പ​ത്തെ ഇ​ല​വി​ന്‍​മൂ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ വാ​ഴ​യും മ​ര​ച്ചീ​നി​യും പ​ച്ച​ക്ക​റി​യും മ​ന​സ​റി​ഞ്ഞു ത​ന്നെ​യാ​ണ് ബി​ജു കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി​യി​ലെ ഈ ​മി​ക​വി​ന് ഈ​യി​ടെ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തും അ​രം​ഗ​മു​ക​ള്‍ നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ലെ നി​ഡ്സ് യൂ​ണി​റ്റും ബി​ജു​വി​നെ ആ​ദ​രി​ച്ചി​രു​ന്നു.

പി​താ​വ് ഗോ​വി​ന്ദ​നാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ൽ ബി​ജു​വി​ന്‍റെ ഗു​രു​വും വ​ഴി​കാ​ട്ടി​യു​മെ​ല്ലാം. മാ​തൃ​കാ​പ​ര​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന ബി​ജു അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ ക​ര്‍​ഷ​ക​നാ​ണ്. നി​ല​വി​ല്‍ മൂ​ന്നേ​ക്ക​റി​ല​ധി​കം കൃ​ഷി​യി​ട​ത്തി​ലാ​യി വാ​ഴ​യും മ​ര​ച്ചീ​നി​യും പ​പ്പാ​യ​യും കാ​ച്ചി​ലും മാ​ത്ര​മ​ല്ല, വ്ളാ​ത്താ​ങ്ക​ര ചീ​ര, പ​യ​ര്‍, മു​ള​ക്, ചേ​ന, ചേ​ന്പ് എ​ന്നി​ങ്ങ​നെ​യു​ള്ള പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തും. രാ​ത്രി ഏ​ഴോ​ടെ തി​രി​കെ വീ​ട്ടി​ലേ​യ് ക്ക്. വെ​ട്ടം വീ​ഴു​ന്പോ​ള്‍ മു​ത​ല്‍ വെ​ട്ടം താ​ഴു​ന്ന​തു വ​രെ എ​ന്ന് ബി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വാ​ഴ​ക്കു​ല​യും പ​ച്ച​ക്ക​റി​ക​ളും വെ​ണ്‍​പ​ക​ലി​ലെ വി​പ​ണി​യി​ലാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് വെ​ണ്‍​പ​ക​ലി​ലെ വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ഴ​ക്കു​ല ന​ല്‍​കി​യ​ത് താ​നാ​ണെ​ന്ന് പ​റ​യു​ന്പോ​ള്‍ ബി​ജു​വി​ന്‍റെ വാ​ക്കു​ക​ളി​ല്‍ അ​ഭി​മാ​നം.

ജൈ​വ​വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ഷി ചെ​യ്യാ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചാ​ല്‍ കൈ ​പൊ​ള്ളും. അ​തു​കൊ​ണ്ട് ഏ​റെ​ക്കു​റെ ഒ​റ്റ​യ് ക്കാ​ണ് അ​ധ്വാ​നം. അ​ത്യാ​വ​ശ്യം സ​ഹാ​യി​ക്കാ​ന്‍ ഒ​രാ​ള്‍ കൂ​ടെ​യു​ണ്ട്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​നി​യും പ​ല​യി​ട​ത്തും വി​പ​ണി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യാ​ല്‍ ക​ര്‍​ഷ​ക​ന് ആ​ശ്വാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സ്റ്റാ​ഫാ​യ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യും ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ ഐ​ശ്വ​ര്യ​യും കാ​ര്‍​ഷി​കാ​ഭി​മു​ഖ്യ​മു​ള്ള​വ​രാ​ണ്. അ​രം​ഗ​മു​ക​ള്‍ നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ബി​ജു.

Tags : soil's needs NattuVishasham DistrictNews

Recent News

Corehub Up