വണ്ടിത്താവളം: പള്ളിമൊക്ക് മൂന്നുതിരിവ് പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
വണ്ടിത്താവളം അയ്യൻവീട്ടുചള്ള വഴുക്കൽ വീട്ടിൽ പരമേശ്വരൻ (73) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പട്ടഞ്ചേരി വിപിനകുമാരനെ സാരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പതരയോടെ പട്ടഞ്ചേരി റോഡിൽനിന്നു സംസ്ഥാന പ്രധാന പാതയിലേക്ക് കയറി വന്ന ബൈക്ക് വണ്ടിത്താവളം ഭാഗത്തുനിന്നുവന്ന സിമന്റു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉടൻ ഇരുവരേയും വിളയോടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരമേശ്വരൻ മരിച്ചു. മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: പ്രേമലത. മക്കൾ: പ്രഗീഷ് , ഷിഗി. മരുമകൾ: വിനില.
Tags : Biker dies hit by lorry Parameswaran death