x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യം


Published: June 17, 2026 08:00 AM IST | Updated: June 17, 2026 08:00 AM IST

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ ഐ​ടി മി​ഷ​ൻ, കു​ട്ടി​ക​ളു​ടെ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ, നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ (05 വ​യ​സ്)

ന​വ​ജാ​ത ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ എ​ൻ‌റോ​ൾ​മെ​ന്‍റ് ചെ​യ്യാ​വു​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ എ​ൻ‌റോ​ൾ​മെ​ന്‍റ് സ​മ​യ​ത്ത് അ​വ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ (വി​ര​ല​ട​യാ​ളം, ക​ണ്ണു​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ) ശേ​ഖ​രി​ക്കി​ല്ല.

പ​ക​രം മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ ന​ൽ​കു​ന്ന​ത്. കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്രം ഹാ​ജ​രാ​ക്കി​യാ​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. വി​വി​ധ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തി​ന് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​യു​ട​ൻ ത​ന്നെ ആ​ധാ​ർ എ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് വ​യ​സി​ലും 15 വ​യ​സി​ലും നി​ർ​ബ​ന്ധ​മാ​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ പു​തു​ക്കേ​ണ്ട​തു​ണ്ട്. അ​ഞ്ച് വ​യ​സ് മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഈ ​പു​തു​ക്ക​ൽ സെ​പ്തം​ബ​ർ വ​രെ എ​ല്ലാ ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൃ​ത്യ​സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക് പു​തു​ക്കാ​ത്ത ആ​ധാ​ർ കാ​ർ​ഡു​ക​ൾ താത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സ്കോ​ള​ർ​ഷി​പ്പു​ക​ൾ, റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ക്ക​ൽ, സ്കൂ​ൾ/​കോ​ള​ജ് അ​ഡ്മി​ഷ​നു​ക​ൾ എ​ന്നി​വ​യ്ക്കും ഡി​ജി​ലോ​ക്ക​ർ, അ​പാ​ർ, പാ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ധാ​ർ കൃ​ത്യ​മാ​യി പു​തു​ക്കു​ന്ന​ത് വ​ഴി നീ​റ്റ്, ജെ​ഇ​ഇ, കീം ​തു​ട​ങ്ങി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാം.

മൊ​ബൈ​ൽ ന​ന്പ​ർ, ഇ-​മെ​യി​ൽ അ​പ്ഡേ​റ്റ് ചെ​യ്യ​ൽ

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി വ​ഴി മാ​ത്ര​മാ​ണ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​ത്. അ​തി​നാ​ൽ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​റും ഇ-​മെ​യി​ൽ ഐ​ഡി​യും ആ​ധാ​റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ എ​വി​ടെ ല​ഭി​ക്കും?

പു​തി​യ ആ​ധാ​ർ എ​ടു​ക്ക​ൽ, ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ, മൊ​ബൈ​ൽ ന​ന്പ​ർ/​ഇ-​മെ​യി​ൽ മാ​റ്റം തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും മ​റ്റ് അം​ഗീ​കൃ​ത ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ല​ഭ്യ​മാ​ണ്.

Tags :

Recent News

Corehub Up