x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം : ബി​എ​ൽ​ഒ​മാ​ർ ഇ​ന്ന് മു​ത​ൽ വീ​ടു​ക​ളി​ലെ​ത്തും


Published: November 4, 2025 08:19 AM IST | Updated: November 4, 2025 08:19 AM IST

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നാ​യി (സ്പെ​ഷ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ) ഇ​ന്ന് മു​ത​ൽ ബൂ​ത്ത്ത​ല ഓ​ഫീ​സ​ർ​മാ​ർ വോ​ട്ട​ർ​മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തും.


തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ 567 ബൂ​ത്ത്ത​ല ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച​താ​യി ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 8.45ന് ​പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന് വീ​ട്ടി​ലെ​ത്തി ന​ൽ​കി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കും.


വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ യോ​ഗ്യ​ത​യു​ള്ള ഒ​രു വോ​ട്ട​റേ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ർ​ഹ​ര​ല്ലാ​ത്ത ഒ​രാ​ളും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കും. 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്. 2025 ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത മു​ഴു​വ​ൻ സ​മ്മ​തി​ദാ​യ​ക​രു​ടെ​യും വീ​ടു​ക​ളി​ൽ ബൂ​ത്ത്ത​ല ഓ​ഫീ​സ​ർ​മാ​രെ​ത്തി എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​കൈ​മാ​റി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഡി​സം​ബ​ർ നാ​ല് വ​രെ​യാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ക്കു​ക. ഡി​സം​ബ​ർ ഒ​ന്പ​തി​ന് പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക​യും 2026 ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​ന്തി​മ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന ബി​എ​ൽ​ഒ​മാ​ർ​ക്ക് രേ​ഖ​ക​ൾ ഒ​ന്നും ന​ൽ​കേ​ണ്ട​തി​ല്ല.


2025ലെ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും 2002ലെ ​പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത​വ​രും ആ​ണെ​ങ്കി​ൽ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ 2002ലെ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ങ്കി​ൽ രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​തി​ല്ല. 2002 ലെ ​പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത വ്യ​ക്തി​യോ മാ​താ​പി​താ​ക്ക​ളോ ആ​ണെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന 12 രേ​ഖ​ക​ളി​ൽ ഒ​ന്ന് ന​ൽ​ക​ണം.


വി​വ​ര​ശേ​ഖ​ര​ണ​ത്തി​നെ​ത്തു​ന്ന ബി​എ​ൽ​ഒ​മാ​ർ ര​ണ്ട് എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ന​ൽ​കും. ഒ​ന്ന് പൂ​രി​പ്പി​ച്ച് തി​രി​കെ ന​ൽ​കു​ക​യും മ​റ്റൊ​ന്ന് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. ഫോം ​പൂ​രി​പ്പി​ക്കാ​നും ഓ​ണ്‍​ലൈ​നാ​യി അ​പ്ലോ​ഡ് ചെ​യ്യാ​നും ബി​എ​ൽ​ഒ​യു​ടെ സ​ഹാ​യം ല​ഭി​ക്കും. ക​ള​ർ ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്.


പു​തു​താ​യി വോ​ട്ട് ചേ​ർ​ക്കാ​ൻ ഫോം 6, ​ഒ​ഴി​വാ​ക്കാ​ൻ ഫോം 7, ​തി​രു​ത്താ​നോ വോ​ട്ട് മാ​റ്റാ​നോ ഫോം 8 ​എ​ന്നി​വ ന​ൽ​കും. താ​ത്കാ​ലി​ക​മാ​യി സ്ഥ​ലം മാ​റി നി​ൽ​ക്കു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ന​ൽ​കാം. വീ​ടു​ക​ളി​ലെ​ത്തു​ന്ന ബി​എ​ൽ​ഒ​മാ​ർ​ക്കൊ​പ്പം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ണ്ടാ​വും.


ഡി​സം​ബ​ർ നാ​ലി​ന​കം ല​ഭി​ക്കു​ന്ന പൂ​രി​പ്പി​ച്ച വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ഫോ​മു​ക​ൾ പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ ഡി​സം​ബ​ർ ഒ​ന്പ​തി​ന് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്കും തെ​റ്റാ​യ വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്കും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കും. പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ർ ഒ​ന്പ​ത് മു​ത​ൽ ജ​നു​വ​രി എ​ട്ട് വ​രെ ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ മു​ന്പാ​കെ ആ​ക്ഷേ​പ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ത്ത​വ​രും 2026 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന വോ​ട്ട​ർ​മാ​ർ​ക്കും ഫോ​റം ആ​റി​ലു​ള്ള അ​പേ​ക്ഷ​യും സ​ത്യ​വാ​ങ്മൂ​ല​വും പൂ​രി​പ്പി​ച്ച് ബി​എ​ൽ​ഒ​മാ​ർ​ക്ക് ന​ൽ​കാം. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം. എ​ന്യൂ​മ​റേ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള​ള പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ എ​സ്ഐ​ആ​ർ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) കെ. ​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham BLOs

Recent News

Corehub Up