ആലക്കോട്: മാതൃവേദി ആലക്കോട് മേഖല ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധാചരണവും നടത്തി. ലഹരി വിമുക്തമായ സമൂഹസൃഷ്ടിക്ക് സ്ത്രീ സമൂഹവും യുവജനങ്ങളും വിദ്യാർഥികളും ചേർന്ന് തുടക്കമിടണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി ഉപേക്ഷിക്കൂ... വരും തലമുറയ്ക്ക് വേണ്ടി... എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
സെന്റ് മേരീസ് പാരിഷ്ഹാളിൽ ഫൊറോന വികാരി ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് മായ കണ്ണോളിൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. അനീഷ് ചക്കിട്ടമുറി അനുഗ്രഹ പ്രഭാഷണം നടത്തി.
ആനിമേറ്റർ സിസ്റ്റർ ജറോസ് എസ്എബിഎസ്, റെന്റി തയ്യിൽ, ബീന മണ്ണനാനിക്കൽ, ബിനി കരയാറ്റിൽ, ലൂസി പടിഞ്ഞാത്ത്, ലിസി കലയക്കാട്ടിൽ, ഷൈനി ഉപ്പൻമാക്കൽ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ മേഖലയിലെ പതിമൂന്ന് യൂണിറ്റിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
Tags : nattu vishesham Body Yoga Anti-Drug Day