x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ൽ ക​നി​ഞ്ഞു, മീ​ൻവി​ല താ​ഴേ​ക്ക്

വെബ് ഡെസ്ക്
Published: July 11, 2026 10:41 PM IST | Updated: July 11, 2026 10:41 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ക​ട​ൽ ക​നി​ഞ്ഞു, മീ​ൻ വി​ല കു​ത്ത​നെ താ​ഴേ​ക്ക്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര​നെ വ​ല​ച്ച മ​ത്സ്യ​വി​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​രു​ന്ന​തി​നി​ട​യി​ലും തീ​ര​ക്ക​ട​ലി​ൽനി​ന്ന് വ​ലി​യ തോ​തി​ൽ മ​ത്സ്യം ല​ഭി​ക്കു​ന്ന​താ​ണ് വി​ല​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. കേ​ര​ള തീ​ര​ത്ത് അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ധാ​ന ഹാ​ർ​ബ​റു​ക​ളി​ലെ​ല്ലാം മ​ത്സ്യ​ബ​ന്ധ​നം സ​ജീ​വ​മാ​ണ്.

മ​ത്തി, ന​ത്തോ​ലി, ചെ​മ്മീ​ൻ, ചൂ​ട എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ ട്രോ​ളിം​ഗ് തു​ട​ങ്ങു​ന്ന​തോ​ടെ മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ക​യും വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി കൂ​ടു​ക​യു​മാ​ണ് പ​തി​വ്. ഇ​ത്ത​വ​ണ​യും ട്രോ​ളിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ വി​ല ര​ണ്ടി​ര​ട്ടി​യാ​യി കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ മ​ത്സ്യ​ല​ഭ്യ​ത കൂ​ടി​യ​ത് വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി.

കി​ലോ​യ്ക്ക് 240 മു​ത​ൽ 300രൂ​പ വ​രെ എ​ത്തി​യി​രു​ന്ന ന​ത്തോ​ലി​യു​ടെ വി​ല ഇ​പ്പോ​ൾ 100 മു​ത​ൽ 110 രൂ​പ വ​രെ​യാ​യി താ​ഴ്ന്നി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ന​ത്തോ​ലി. ല​ഭി​ക്കു​ന്ന​തി​ൽ വ​ലി​യൊ​രു പ​ങ്ക് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കു ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.

മ​ത്സ്യ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ മ​ത്തി​ക്കും വി​ല​ക്കു​റ​വു​ണ്ട്. നേ​ര​ത്തേ 400 മു​ത​ൽ 450 രൂ​പ വ​രെ എ​ത്തി​യി​രു​ന്ന മ​ത്തി​യു​ടെ വി​ല ഇ​പ്പോ​ൾ കി​ലോ 260 മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ്. വി​പ​ണി​യി​ൽ വ​ലി​പ്പ​മേ​റി​യ മ​ത്തി​യാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​ത്.

ചെ​മ്മീ​ൻ വി​ല​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കി​ലോ​യ്ക്ക് 400 മു​ത​ൽ 450 രൂ​പ വ​രെ എ​ത്തി​യി​രു​ന്ന ചെ​മ്മീ​ൻ ഇ​പ്പോ​ൾ 280 മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ് വി​ല. അ​തേ​സ​മ​യം, ആ​വോ​ലി, അ​യ​ക്കൂ​റ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ഉ​യ​ർ​ന്ന വി​ല​യാണ്. മ​ത്സ്യ​ല​ഭ്യ​ത അ​നു​സ​രി​ച്ച് രാ​വി​ലെ ഒ​രു വി​ല​യും വൈ​കുന്നേരം മ​റ്റൊ​രു വി​ല​യു​മെ​ന്ന രീ​തി​യി​ലാ​ണ് വി​പ​ണി​യി​ലെ സ്ഥി​തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് വി​ല​യി​ൽ മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പു​റ​ക്കാ​ട് തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Tags : fish prices Nattuvishesham District news

Recent News

Corehub Up