x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല്‍​ന​ട യാ​ത്ര​ക്കാ​ർക്ക് കെ​ണി​യായി‍ ത​ക​ര്‍​ന്ന ഓ​ട​ക​ള്‍

വെബ് ഡെസ്ക്
Published: November 23, 2026 12:00 AM IST | Updated: November 23, 2026 12:00 AM IST

ചി​ന്ന​ക്ക​ട ബീ​ച്ച് റോ​ഡി​ല്‍ ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന ഓ​ട.

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ത​ക​ര്‍​ന്ന ഓ​ട​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ വീ​ഴ്ത്തു​ന്ന കെ​ണി​യാ​യി മാ​റു​ന്നു. നി​ര​തെ​റ്റി കി​ട​ക്കു​ന്ന സ്ലാ​ബു​കൾ കാ​ല​പ്പ​ഴ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന് വി​ട​വു​ക​ള്‍ രൂ​പ​പ്പെ​ട്ട​ിട്ടുണ്ട്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ജി​ല്ലാ ജ​യി​ല്‍ എ​ന്നി​വ​യു​ടെ മു​ന്‍​വ​ശ​ങ്ങ​ള്‍, വാ​ട്ട​ര്‍ അഥോറിറ്റി ഓ​ഫിസി​ന് സ​മീ​പം, ചി​ന്ന​ക്ക​ട ഉ​ഷാ തിയ​റ്റ​റി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ള​ലി​ലെ​ല്ലാം ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ള്‍ ക്ര​മം തെ​റ്റി​യും ത​ക​ര്‍​ന്നും കി​ട​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി ന​ട​ക്കു​ന്ന​ത്. ക​ര്‍​ബ​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ലും മ​റ്റും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​തി​ന് വേ​ണ്ടി മാ​റ്റി​യ സ്ലാബ് തി​രി​കെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

വീ​ഴാ​തെ ന​ട​ക്ക​ണ​മെ​ങ്കി​ല്‍ പാടുപെടും...

ബീ​ച്ച് റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പു മു​ത​ല്‍ ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​ര്‍ ജം​ഗ്ഷ​ന്‍ വ​രെ ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നാ​ല്‍ കാ​ല്‍ വ​ഴു​തും അ​ല്ലെ​ങ്കി​ല്‍ ഓ​ട​യു​ടെ വി​ട​വി​ല്‍ കാ​ല്‍​ അകപ്പെ​ടും. അ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ ഫു​ട്പാ​ത്തി​ല്‍ നി​ന്നി​റ​ങ്ങി റോ​ഡിലൂടെ ന​ട​ക്ക​ണം. റോ​ഡി​ലാ​ണെ​ങ്കി​ല്‍ വാ​ഹ​ന തി​ര​ക്കു​മാ​ണ്.

സ്വ​കാ​ര്യ ബ​സു​ക​ള്‍ മ​ത്സ​ര​യോ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ര​ധാ​ന ഗേ​റ്റി​ന് മു​ന്നി​ല്‍ റോ​ഡും ഓ​ട​യും ത​മ്മി​ല്‍ വ​ലി​യ ഉ​യ​ര വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍, അ​മി​ത​വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ പെ​ട്ടെ​ന്ന് വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ പോ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

ന​ട​പ്പാ​ത​ക​ളി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല്‍ന​ട ​യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ഓ​ട​ക​ളെ​യാ​ണ്. ഓ​ട​ക​ളു​ടെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Broken drains: a trap for pedestrians Broken drains NattuVishesham DistrictNews

Recent News

Corehub Up