x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മൂ​ത്ത് അ​ങ്ങാ​ടി​യി​ല്‍ ആ​യു​ധ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളു​ടെ കൊ​ല​വി​ളി


Published: June 4, 2026 05:41 AM IST | Updated: June 4, 2026 05:41 AM IST

കോ​ഴി​ക്കോ​ട്: ല​ഹ​രി​യി​ല്‍ സ​മ​നി​ല തെ​റ്റി നാ​ട്ടി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം. ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ല്‍ അ​ങ്ങാ​ടി​യി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് ക​ഞ്ചാ​വും അ​മി​ത​മാ​യ മ​ദ്യ​വും ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​നോ​നി​ല തെ​റ്റി​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ ര​ണ്ടു യു​വാ​ക്ക​ള്‍ ക​യ്യി​ല്‍ ആ​യു​ധ​വു​മാ​യി പ​ര​സ്യ​മാ​യി നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളു​ടെ അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ഏ​ല​ത്തൂ​ര്‍ പോ​ലീ​സ് സ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

കൂ​ട​ത്തും​പൊ​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ര്‍​ജു​ന്‍, വി​ഷ്ണു എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് അ​ക്ര​മ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​മി​ത ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ന്‍ അ​ര്‍​ജു​നാ​ണ് ആ​ദ്യം അ​ങ്ങാ​ടി​യി​ലേ​ക്ക് ആ​യു​ധ​വു​മാ​യി എ​ത്തി​യ​ത്. ഇ​യാ​ളെ ത​ട​യാ​ന്‍ എ​ത്തി​യ അ​നി​യ​ന്‍ വി​ഷ്ണു​വും പി​ന്നീ​ട് ല​ഹ​രി​ക്ക് അ​ടി​മ​യാ​യി വാ​ഹ​നം മ​റി​ച്ചി​ടു​ക​യും ആ​യു​ധം വീ​ശി നാ​ട്ടു​കാ​ര്‍​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ആ​രു​ണ്ട് എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​വ​രു​ടെ പ​രാ​ക്ര​മം. പ്ര​തി​ക​ള്‍​ക്ക് മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​തി​നാ​ലും ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധം ക​ട​യു​ടെ പി​ന്‍​വ​ശ​ത്തു​നി​ന്നു ല​ഭി​ച്ച പ​ഴ​യ മൂ​ര്‍​ച്ച​യി​ല്ലാ​ത്ത ക​ത്തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലും പോ​ലീ​സ് ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പു​വെ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് വി​ട്ട​യ​ച്ച​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up