വണ്ടിപ്പെരിയാർ: ലഹരിവിൽപ്പന ചോദ്യം ചെയ്ത കെട്ടിട ഉടമയ്ക്ക് മർദനമേറ്റു. വണ്ടിപ്പെരിയാർ മഞ്ജുമല ദേവീക്ഷേത്രത്തിനു സമീപത്തായി കാർത്തിക ഇല്ലം എന്ന സ്വകാര്യ ലോഡ്ജ് നടത്തുന്ന വിശ്വനാഥനാണ് ( 57) മർദനമേറ്റത്. ലോഡ്ജിന്റെ താഴെയുള്ള മുറികൾ വ്യാപാരസ്ഥാപനത്തിനുവേണ്ടി വാടകയ്ക്ക് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വ്യാപാരസ്ഥാപനത്തിൽനിന്നു പാൻമസാല പോലുള്ള ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് കെട്ടിട ഉടമയെ മർദിച്ചത്.
Tags : NattuVishasham DistrictNews