പ്രതീകാത്മക ചിത്രം
വെള്ളറട: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണവും പണവും മെബൈല്‍ ഫോണും മോഷ്ടിച്ചു. മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ കുളത്താമ്മല് കീരന്തൂര് ഉത്രാടത്തില് അഖിലിന്റെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാവിലെ 10 .30 മുതല്‍ 11 മണി വരെ അര മണിക്കൂര്‍ സമയംവീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വാതില്‍ തുറന്നു മുറിക്കകത്തെത്തിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അഖിലിന്റെ പരാതിയെ തുടര്‍ന്ന് മാരായമുട്ടം പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Tags : NattuVishasham DistrictNews