ബൾക്ക് ലോൺ വിതരണം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കുന്നു
ചാലക്കുടി: നഗരസഭ കുടുംബശ്രീ സിഡിഎസിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്നും അനുവദിച്ച 2.55 കോടി രൂപയുടെ ബൾക്ക് ലോൺ 23 അയൽകൂട്ടങ്ങൾക്ക് കൈമാറി.
അയൽക്കൂട്ട അംഗങ്ങൾക്ക് വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതി വഴിയാണ് ബൾക്ക് ലോൺ അനുവദിച്ചിട്ടുള്ളത്.
ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൻ സുബി ഷാജി, പിന്നാ ക്ക വികസന കോർപറേഷൻ അസി. മാനേജർ വേണുഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ആനി പോ ൾ, ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, ലിജി ജോജി, എൽഡിഎഫ് ലീഡർ ജിൽ ആന്റണി, സെക്രട്ടറി കെ. പ്രമോദ്, ജില്ലാ മിഷൻ പ്രതിനിധി ഷിനി, സിഡിഎസ് വൈസ് ചെയർപേഴ്സൻ സ്മിത അരവിന്ദാഷൻ, മെമ്പർ സെക്രട്ടറി എ.കെ. ദീപ്തി, ഉപസമിതി കൺവീനർമാരായ പ്രീതി ബാബു, ഷീബ ഷൈജു, അർച്ചന അതുൽ, സജിത വൈമേലി എന്നിവർ പ്രസംഗിച്ചു.