പ്രതീകാത്മക ചിത്രം
മഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകളുടെ ഉപജീവന മാര്‍ഗങ്ങളിലൊന്നായ ബസ് വ്യവസായം തകര്‍ച്ചയില്‍ നില്‍ക്കെ ഏകോപനമില്ലായ്മ തിരിച്ചടി. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സര്‍വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള സമര പ്രഖ്യാപനവുമായി ഒരുവിഭാഗം മുന്നോട്ടു വരുമ്പോള്‍ ഇത് അപഹാസ്യമാണെന്നാണ് മറ്റൊരു സംഘടനയുടെ പ്രതികരണം. പ്രിയദര്‍ശിനി സൗജന്യയാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകള്‍ക്ക് മിനിമം ചാര്‍ജോ, കിലോമീറ്റര്‍ ചാര്‍ജോ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ല. അതിനാല്‍ ഈ സമരവുമായി സഹകരിക്കാനാകില്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്.
ഏതാനും ചില ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള സംഘടനക്ക് സമര പ്രഖ്യാപനം ഹോബിയാണെന്നും സമരം നടക്കാറില്ലെന്നും ഫെഡറേഷന് ഭാരവാഹികള്‍ പരിഹസിക്കുന്നു. 1961 ല്‍ രൂപീകൃതമായ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് എന്ന സംഘടനയിലാണ് സംസ്ഥാനത്തെ 90 ശതമാനത്തിലധികം ബസുടമകളും മെംബര്‍ഷിപ്പ് എടുത്തിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ ഏതു രീതിയില്‍ പ്രതികരിക്കണമെന്നും സമരമുറകള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ധാരണയില്ലാതെ ഇവരും മുന്നോട്ടുപോകുകയാണ്.
Tags : Bus Industry NattuVishesham DistrictNews