ഇടവക വികാരി ഫാ. സോജന് വാണാക്കുടി നിര്‍വഹിക്കുന്നു.
കോറോം: യാക്കോബായ സുറിയാനി സഭയുടെ കീഴില്‍ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് (ജെഎസ്ഒവൈഎ) മലബാര്‍ ഭദ്രാസനം മെംബര്‍ഷിപ് വിതരണം ആരംഭിച്ചു.
കൊറോം സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേഖലാതല വിതരണോദ്ഘാടനം ഇടവക വികാരി ഫാ. സോജന് വാണാക്കുടി നിര്‍വഹിച്ചു. ട്രസ്റ്റി എന്‍.പി. ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി കെ.പി. എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, മീനങ്ങാടി മേഖല സെക്രട്ടറി മനു അരിമുള, ജെഎസ്ഒ വൈഎ കോറോം യൂണിറ്റ് ഭാരവാഹികളായ ദാന്‍ ബേസില്‍, ബേസില്‍ ജോസ്, ബേസില്‍ കെ. ജോര്‍ജ്, എല്‍ദോ പോള്‍, അലന് മാത്യു, ജിന്സണ് പലമല, മഞ്ജു ബേസില്‍ കുഴിവേലി, എല്‍ദോ ജോസ് വാഴക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Membership cards NattuVishesham DistrictNews