x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന​യാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 02:25 AM IST | Updated: September 8, 2026 02:25 AM IST

മ​ര​ട്: ബാ​റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. നെ​ട്ടൂ​ർ മേ​ലേ​ത്താ​റ്റ് റോ​ഡ് മാ​ധ​വ​പ്പി​ള്ളി​ൽ വീ​ട്ടി​ൽ എം.​എ. പു​ഷ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

കു​ണ്ട​ന്നൂ​രി​ലു​ള്ള ഓ​ജി​സ് കാ​ന്താ​രി ബാ​റി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ 4.20 വ​രെ​യു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​രെ മ​ര​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദ് ജെ​ജെ ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി റോ​സ് ല​യ​ന​ൽ, പ​ത്ത​നാ​പു​രം മ​ഞ്ഞ​ക്കാ​ല ജ​യ​ഭ​വ​ന​ത്തി​ൽ സു​രേ​ഷ് കു​മാ​ർ (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​റി​ലെ​ത്തി​യ പു​ഷ്പ​ൻ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​യ​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള വ​ഴ​ക്കി​നും ബ​ഹ​ള​ത്തി​നു​മി​ടെ പു​ഷ്പ​ന് മ​ർ​ദ​ന​മേ​റ്റ​താ​യും പ​റ​യു​ന്നു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ന്നി​ലേക്ക് ശ​ക്ത​മാ​യി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ത​ല​യ​ടി​ച്ച് മ​റി​ഞ്ഞ് വീ​ണ പു​ഷ്പ​ന് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പു​ഷ്പ​നെ പൊ​ലി​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റിലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഗൗ​രി. മ​ക്ക​ൾ: ആ​ര​തി, അ​ന​ന്തു. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.

Tags : Man injured

Recent News

Corehub Up