x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി; സ്റ്റേ​ഷ​ന്‍ റൗ​ഡി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 8, 2026 03:19 AM IST | Updated: September 8, 2026 03:19 AM IST

അ​ബ്ദു​ള്‍​ഖാ​ദ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ണ​ത്തു​കു​ന്ന് പു​ഞ്ച​പ്പ​റ​മ്പി​ല്‍ സാ​ലി​മി​ന്‍റെ പ​റ​മ്പി​ല്‍​നി​ന്ന് പാ​സോ​ടെ മ​ണ്ണെടു​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും​ചെ​യ്ത കേ​സി​ല്‍ സ്റ്റേ​ഷ​ന്‍ റൗ​ഡി അ​റ​സ്റ്റി​ല്‍. ക​രൂ​പ്പ​ട​ന്ന മു​സാ​ഫ​രി​ക്കു​ന്ന് സ്വ​ദേ​ശി അ​റ​ക്ക​പ​റ​മ്പി​ല്‍​വീ​ട്ടി​ല്‍ അ​ബ്ദു​ള്‍​ഖാ​ദ​ര്‍(48) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 6.30നാ​ണ് സം​ഭ​വം. കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി​യും അ​റ​ക്ക​പ​റ​മ്പി​ല്‍​വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ്(38) മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ബ്ദു​ള്‍​ഖാ​ദ​ര്‍ സ്ഥ​ല​ത്തെ​ത്തി ഒ​രു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം​മൂ​ലം പ്ര​തി മു​ഹ​മ്മ​ദ് ഹാ​രി​സി​നെ ഇ​ടി​ക്കു​ക​യും തോ​ക്കു​ചൂ​ണ്ടി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Tags : arrested NattuVishesham DistrictNews

Recent News

Corehub Up