x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​ങ്ങ​ള്‍ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ അ​ട​യാ​ളം: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

വെബ് ഡെസ്ക്
Published: September 8, 2026 03:36 AM IST | Updated: September 8, 2026 03:36 AM IST

"ബി​ഗ് ഫാ 2026' ​ല്‍​ പങ്കെടുത്തവർ ബിഷപ് മാർ പോളി കണ്ണൂക്കാടനൊപ്പം.

കൊ​ട​ക​ര: ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് കു​ഞ്ഞു​ങ്ങ​ളെ​ന്നും അ​വ​രെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ വ​ലി​യ കു​ടും​ബ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന മാ​തൃ​ക സ​മൂ​ഹ​ത്തി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു.

കു​ടും​ബ​വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യും രൂ​പ​ത പ്രോ​ലൈ​ഫ് ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ലോ അ​തി​ല്‍ കൂ​ടു​ത​ലോ മ​ക്ക​ളു​ള്ള വ​ലി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ബി​ഗ് ഫാ 2026 ​ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ല്‍​ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി നാ​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രീ​ജോ പാ​റ​യ്ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ള്‍​സ് ചി​റ്റാ​ട്ടു​ക​ര​ക്കാ​ര​ന്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ക്‌​സ​ണ്‍ നാ​ട്ടേ​ക്കാ​ട​ന്‍, പ്രോ​ലൈ​ഫ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ളി ജോ​സ​ഫ്, ബി​ഗ് ഫാ 2026 ​ക​ണ്‍​വീ​ന​ര്‍ ജോ​ഷി പു​ത്തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഗീ​ത​ജ്ഞ​നും റെ​ക്‌​സ് ബാ​ ന്‍​ഡ് സ്ഥാ​പ​ക​രി​ലൊ​രാ​ളു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ജോ​സ​ഫ് , എ​ല്‍​വി​സ് കോ​ട്ടൂ​രാ​ന്‍ എ​ന്നി​വ​ര്‍ ന​യി​ച്ച ക്ലാ​സു​ക​ളും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ്‌​നേ​ഹ​വി​രു​ന്ന്, പൊ​തു​മ്മേ​ള​നം എ​ന്നി​വ​യു​മു​ണ്ടാ​യി.

രൂ​പ​ത കാ​ത്ത​ലി​ക് ക​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്റ്, ജീ​സ​സ് യൂ​ത്ത്, മാ​തൃ​സം​ഘം, സ​ഹൃ​ദ​യ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

Tags :

Recent News

Corehub Up