x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യ​യ​ന പി​ന്തു​ണ​യു​മാ​യി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: September 8, 2026 03:16 AM IST | Updated: September 8, 2026 03:16 AM IST

ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സെ​ന്‍റ് ആ​ൻ​സ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യ​യ​ന പി​ന്തു​ണ ന​ൽ​കും. സാ​ന്തോം അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സേ​വ്യ​ർ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സെ​ന്‍റ് ആ​ൻ​സ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ൻ​സി ജോ​ണ്‍, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ, ഡോ. ​റീ​ജ ജോ​ണ്‍​സ​ണ്‍, സി​സ്റ്റ​ർ ജീ​സ് റോ​സ്, അ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NSS students NattuVishesham DistrictNews

Recent News

Corehub Up