പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (പിഎസ്എസ്പി) നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ‘ആശാകിരണം കേശദാന പരിപാടി’ സംഘടിപ്പിച്ചു.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പീപ്പിൾസ് കെയർ ഫിസിയോതെറാപ്പി സെന്ററിലാണ് പരിപാടി നടന്നത്. പരിപാടിയിൽ ഇരുപത്തിയഞ്ചോളംപേർ കേശദാനം നടത്തി. പിഎസ്എസ്പി പ്രോജക്ട് ഓഫീസർ പി. ബോബി അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, ജെഎസ്എസ് ഡയറക്ടർ സിജു മാത്യു എന്നിവർ ആശംസകൾ നേർന്നു.
ആശാകിരണം കോ- ഓർഡിനേറ്റർ ജോയ് അറയ്ക്കൽ സ്വാഗതം പറഞ്ഞു. സ്മിത ടീച്ചറുടെ നേതൃത്വത്തിലുള്ള ടീം കേശംമുറിക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേശദാനം നടത്തിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പിഎസ്എസ്പി നടപ്പിലാക്കുന്ന കാൻസർ രോഗികൾക്കുള്ള സഹായപദ്ധതിയായ ആശാകിരണം പദ്ധതിയുടെ ഭാഗമായി കേശദാനം ചെയ്യുന്നതിനും കാൻസർ രോഗികൾക്ക് സൗജന്യമായി കേശം ലഭ്യമാകുന്നതിനും അവസരമുണ്ട്.
Tags :