x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടൂ​രി​ല്‍ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 8, 2026 03:22 AM IST | Updated: September 8, 2026 03:22 AM IST

കാ​ട്ടൂ​ര്‍: വി​ല്‍​പ​ന​ക്കാ​യി എ​ത്തി​ച്ച അ​ഞ്ചു​കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പ്ര​തി​ക​ളെ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പൊലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും കാ​ട്ടൂ​ര്‍ പൊലിസും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

എ​ട​തി​രി​ത്തി പ​റ​യ​ന്‍​ക​ട​വ് സ്വ​ദേ​ശി തു​രു​ത്തി വീ​ട്ടി​ല്‍ ജി​തി​ക് (31), താ​ണി​ശേ​രി കു​റു​പ്പ​ത്തി​പ​ടി സ്വ​ദേ​ശി തു​ണ്ട്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മ​ഹേ​ഷ് (33), ഒ​റീ​സ സ്വ​ദേ​ശി ഫി​രാ​ജ് നാ​യ​ക് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പൊലി സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കാ​ട്ടൂ​ര്‍ അ​ശോ​ക ബാ​റി​നു സ​മീ​പ​മു​ള്ള നേ​രം ഹോ​ട്ട​ലി​ന് പി​റ​കു​വ​ശ​ത്തു​നി​ന്ന് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

ഫി​രാ​ജ് നാ​യ​ക് ഒ​റീ​സ​യി​ല്‍നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​വും കാ​ട്ടൂ​ര്‍ പൊലിസും ചേ​ര്‍​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ജി​തി​ക് ക​യ്പ​മം​ഗ​ലം മ​തി​ല​കം പൊലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും ര​ണ്ട് അ​ടി​പി​ടി​ക്കേ​സി​ലും ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ മൂ​ന്ന് കേ​സി​ലും അ​ട​ക്കം ആ​റു ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്‌​ഐ മാ​രാ​യ ജ​യ​കൃ​ഷ്ണ​ന്‍, പ്ര​ദീ​പ്, ജി​എ​എ​സ്‌​ഐ ലി​ജു, ജി​എ​സ്‌​സി പി ​ഒ സോ​ണി, ജി​എ​എ​സ്‌​ഐ വി.​യു. സി​ല്‍​ജോ, സി​പി​ഒ മി​ഥു​ന്‍, കാ​ട്ടൂ​ര്‍ പൊലിസ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ​എ​സ്എ​ച്ച്ഒ ഹാ​ഷി​ഷ്, എ​സ്‌​ഐ​മാ​രാ​യ ബാ​ബു, തു​ള​സി​ദാ​സ്, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ജീ​ഷ്, സി​ജു, ഡ്രൈ​വ​ര്‍ എ​എ​സ്‌​ഐ മു​സ്ത​ഫ ഷൗ​ക്ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : arrested NattuVishesham DistrictNews

Recent News

Corehub Up