സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യുന്നു
കൊട്ടിയം: കോണ്‍ഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലെ കുട്ടികള്‍ തൊഴില്‍ അന്വേഷകരായി മാറാതെ തൊഴില്‍ ദാതാക്കളായി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി റോയ്സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫയ്സല്‍ കുളപ്പാടം മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് സജി സാമുവല്‍, മണ്ഡലം പ്രസിഡന്റുമാരായ കെ.ഷെരീഫ്, ജയചന്ദ്രന് നായര്‍, പഞ്ചായത്ത് മുന്‍ അംഗങ്ങളായ പ്ലാക്കാട് ടിങ്കു, ഡൈനീഷ്യ റോയ്സണ്‍, അനില്‍ മൈക്കിള്‍, സുദര്ശനന് പഞ്ചായത്ത് അംഗങ്ങളായ ഷാജി ലുക്കോസ്, ബിന്ദു ധര്മന് , ഫ്രഡിനന്റ്, ജോണ്സന്, അബ്ദുള്‍ ജബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews