പ്രതീകാത്മക ചിത്രം
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ പ്രധാന ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും 14 ന് ആഘോഷിക്കും. രാവിലെ ആറിനും 07.30 നും 09.30 നും വിശുദ്ധ കുർബാനയും മാർത്തോമ്മാ ശ്ലീഹായുടെ നൊവേനയും വിശുദ്ധ കുരിശിനോടുള്ള പ്രത്യേക പ്രാർഥനയും നടക്കും.
തുടർന്ന് പ്രധാന നേർച്ചയായ അവിലും പഴവും നേർച്ചക്കഞ്ഞിയും നല്കും. മലയാറ്റൂർ പള്ളി വികാരിയും വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ട് , കൈക്കാരന്മാരായ ആബേൽ കപ്യാരുകുടി, ജോർളി ഈരത്തറ, ടിനു തറയിൽ, വൈസ് ചെയർമാൻ തോമസ് ചെല്ലിയാമ്പുറം എന്നിവർ നേതൃത്വം നൽകും.
Tags : Feast NattuVishesham DistrictNews