സനൽ
ചാത്തന്നൂര്‍: ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയ ഭാര്യയ്ക്ക് പിന്നാലെ എത്തിയ ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം കോരാണി കെ.കെ. ഭവനില്‍ സനല്‍ കുമാര്‍ (51)ആണ് ചാത്തന്നൂര്‍ പൊലിസിന്റെ പിടിയിലായത്.
സനല്‍ കുമാറിനെതിരെ പരാതി നല്‍കാനെത്തിയ ഭാര്യയ്ക്ക് പിന്നാലെ ഇരുചക്ര വാഹനത്തില്‍ സനല്‍ കുമാറും ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തി.സനലിന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട് നടത്തിയ പരിശോധനയില്‍ പോക്കറ്റില്‍നിന്ന് എംഡിഎംഎ പിടികൂടി. കത്തിയും കണ്ടെടുത്തു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് സനല്‍കുമാറും ഭാര്യയും ചാത്തന്നൂരില്‍ എത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സനല്‍കുമാര്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു.പരാതി നല്‍കാനായി ഭാര്യ ഓട്ടോറിക്ഷയില്‍ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് തിരിച്ചു.
ഇരുചക്രവാഹനത്തില്‍ ഭാര്യയെ പിന്തുടര്ന്ന് സനല്‍കുമാറും സ്റ്റേഷനിലെത്തി.അക്രമാസക്തനായ സനല്‍കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പൊലിസ് പരിശോധന നടത്തിയത്. ഒരു ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു.എംഡിഎംഎയുമായി സ്റ്റേഷനില്‍ വന്ന് കയറി പിടിയിലായ പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണെന്ന് ചാത്തന്നൂര്‍ പൊലിസ് അറിയിച്ചു.
Tags : NattuVishasham DistrictNews