മുക്കം: മുക്കത്ത് യാത്രക്കാരുടെ ജീവൻ പണയം വച്ച് ബസുകളുടെ മത്സരയോട്ടം. കോഴിക്കോട് നിന്ന് മുക്കം വഴി നിലമ്പൂരിലേക്ക് പോവുന്ന കെ.എൽ 09 എഡബ്ല്യു 3463 നമ്പറുള്ള ബുറാഖ് ബസിനെ കോഴിക്കോട്നിന്ന് പുറകെവന്ന കെ.എൽ 57 എഡി 6177 നമ്പറുള്ള പിടിസി ബസ് ഇടിച്ചിട്ട് നിർത്താതെ പോയി.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഇന്നലെ രാവിലെ 11:40 ഓടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. പുറകെ വന്ന ബസ് മുന്നിലെ ബസിന് ചേർത്ത് മനഃപൂർവം ഇടിക്കുന്നതായാണ് സിസിടിവി ദൃശ്യത്തിൽ നിന്നും മനസിലാകുന്നത്. ഇടിയിൽ ബുറാഖ് ബസിന്റെ സൈഡ് ഗ്ലാസിനും ബോഡിക്കും കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതിരുന്നത്.
മനഃപൂർവം ഇടിപ്പിക്കുകയായിരുന്നു എന്ന് ബുറാഖ് ബസിലെ ജീവനക്കാരും യാത്രക്കാരും പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ വൃദ്ധരായ യാത്രക്കാരൻ ഉൾപ്പടെ ബസിൽ നിന്ന് വീഴാൻ പോവുകയും ചെയ്തു. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : nattu vishesham Bus race doesn't stopdoesn't stop