x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോപ്പുംപടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കാണാതായിട്ട് ഒരു വർഷം; പുനർനിർമാണവും ഇല്ല

വെബ് ഡെസ്ക്
Published: September 20, 2026 03:02 AM IST | Updated: September 20, 2026 03:02 AM IST

തോപ്പുംപടി-ഇടക്കൊച്ചി ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതിനെത്തുടർന്ന് പൊരിവെയിലിൽ ബസ് കാത്തു നിൽക്കുന്നവർ.

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ തോ​പ്പും​പ​ടി​യി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍  പൊ​ളി​ച്ചു​നീ​ക്കി​യി​ട്ട് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ന​ട​പ​ടി​യാ​യി​ല്ല.
സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ളി​ച്ച് നീ​ക്കി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍  പു​ന​ര്‍​നി​ര്‍​മി​ക്കാ​താ​യ​തോ​ടെ ബ​സ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

തോ​പ്പും​പ​ടി ഹാ​ര്‍​ബ​ര്‍, ക​ണ്ണ​മാ​ലി, മ​റീ​ന മാ​ള്‍, കെ​എ​സ്ആ​ര്‍​ടി​സി​എ​ന്നീ ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ്  പൊ​ളി​ച്ച് നീ​ക്കി​യ​ത്.
ഇ​വി​ട​ങ്ങ​ളി​ല്‍ മ​ഴ​യും വെ​യി​ലു​മേ​റ്റാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സ് ക​യ​റാ​ൻ നി​ല്‍​ക്കു​ന്ന​ത്. ക​യ​റി നി​ൽ​ക്കാ​ൻ മ​റ്റൊ​രു സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​ണ്.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍  പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​തുസം​ബ​ന്ധി​ച്ച് പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍ ഷ​ക്കീ​ര്‍ അ​ലി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ കൊ​ച്ചി ന​ഗ​ര​സ​ഭ ന​ല്‍​കി​യ മ​റു​പ​ടി മ​റീ​ന മാ​ളി​ന് മു​ന്നി​ലെ ഇ​ട​ക്കൊ​ച്ചി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം  നി​ര്‍​മാ​ണം എം​എ​ല്‍​എ​ഫ​ണ്ടി​ല്‍ ഉ​ള്‍​പെ​ടു​ത്തി ക​രാ​ര്‍ വ​ച്ചി​ട്ടു​ണ്ടെ​ന്നും കെ​എ​സ്ഇ​ബി​യി​ല്‍ നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ജോ​ലി​ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇതിനുശേഷം ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും കെ​എ​സ്ഇ​ബി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം.

Tags : NattuVishesham DistrictNews

Recent News

Corehub Up