x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 22, 2026 03:35 AM IST | Updated: July 22, 2026 03:35 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ബ​സ് ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സ്ഥി​രം ബ​സ് ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന ബ​സു​ക​ൾ​ക്ക് താ​ത്കാ​ലി​മാ​യി പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി. ഇ​പ്ര​കാ​രം റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ഇ​ട​ക്കാ​ല സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ കോ​ഴി​ക്കോ​ട് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സു​മാ​യും മ​റ്റ് വ​കു​പ്പു​ക​ളു​മാ​യും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം. ബ​സ് ടെ​ർ​മി​ന​ൽ പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ പു​രോ​ഗ​തി, താ​ത്കാ​ലി​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ, പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ബ​സ് ടെ​ർ​മി​ന​ലും അ​നു​ബ​ന്ധ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് നി​യ​മാ​നു​സൃ​തം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​തെ അ​വ റോ​ഡ​രി​കി​ൽ നി​ർ​ത്തു​ന്ന​ത് കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ ബ​സ് ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മാ​ത്ര​മ​ല്ല രോ​ഗി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്-​മാ​വൂ​ർ റോ​ഡി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ഈ​സ്റ്റ് ദേ​വ​ഗി​രി സൗ​ഹൃ​ദം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ഹു​ലേ​യ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​കു​രു​ക്കി​നും റോ​ഡ​രി​കി​ലെ ബ​സ് പാ​ർ​ക്കിം​ഗി​നും അ​ടി​സ്ഥാ​ന കാ​ര​ണം ബ​സ് ടെ​ർ​മി​ന​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത​താ​ണെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വ​ർ​ഷാ​വ​ർ​ഷ​മു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : Bus terminal Nattuvishesham DistrictNews

Recent News

Corehub Up