ഉപതെരഞ്ഞടുപ്പ് പ്രചരണാർഥം യുഡിഎഫ് സംഘടിപ്പിച്ച കുടുംബസംഗമം മന്ത്രി അഡ്വ.ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചരണാർഥം യുഡിഎഫ് സംഘടിപ്പിച്ച വണ്ടാഴി പഞ്ചായത്ത് ഒമ്പത്, പത്ത് വാർഡുകളുടെ കുടുംബസംഗമം കായിക - യുവജനക്ഷേമ മന്ത്രി അഡ്വ.ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വി.പി. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെംബർമാരായ കെ.ജി. എൽദോ, കെ.എം. ഫെബിൻ, ഡിസിസി ജനറൽ സെക്രട്ടറി കൃഷ്ണദാസ്, കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, സ്ഥാനാർഥി പ്രതീഷ് മാധവൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് പപ്പൻ ചിറ്റിലഞ്ചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, പഞ്ചായത്ത് മെംബർമാരായ പ്രമോദ് തണ്ടലോട്, എം. ഹംസ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews