ജില്ലാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: വൈഎംസിഎ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയിൽ മെഴുകുതിരി യൂണിറ്റ് ജൻ ശിക്ഷൻ സംസ്ഥാന ജില്ലാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് ടി. ജയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൻ സംസ്ഥാന ജില്ലാ ഡയറക്ടർ പി.വി. രാജലക്ഷ്മി, അമൃത സാജൻ വർഗീസ്, തോമസ് വർഗീസ്, ഏബ്രഹാം പി. വർഗീസ്, ജിജു മാത്യു, ഇ.എ. ഏലിയാസ്, ജോയി ജോൺ, ഷാജി ജോർജ്, നസീർ അഹമ്മദ്, അജയ് ജോർജ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കും, മാതാപിതാക്കൾക്കും മെഴുകുതിരി നിർമാണത്തിൽ പരിശീലവും ഉത്പാദനവുമാണ് പരിപാടിയുടെ ലക്ഷ്യം.
Tags : Nattuvishesham Districtnews Candle unit