കൂടരഞ്ഞി: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. രാധാകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഡികെടിഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അബ്ദുള്ള പുതുക്കുടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, സക്കീന സലീം, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാർ ബീഗം, ലീലാമ്മ മുള്ളാനാനി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews