പാമ്പാടി: ദേശീയപാത 183ൽ വെള്ളൂർ ജംഗ്ഷന് സമീപത്ത് റോഡരികിൽ പാമ്പാടി എക്സൈസ് സംഘം കഞ്ചാവു ചെടി കണ്ടെത്തി. 40 സെന്റിമീറ്റർ നീളമുള്ള ചെടിയാണ് കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും വേറെ ചെടി കണ്ടെത്താനായില്ല.
ചെടി വളരാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പി. ഗോകുൽ ലാൽ അറിയിച്ചു.
Tags : Nattuvishesham Districtnews Cannabis