വെള്ളറട: പനച്ചമൂട് കേന്ദ്രീകരിച്ച് കഞ്ചാവു വില്പന നടത്തുന്ന രണ്ടംഗ സംഘത്തെ ഡാന്‍സാഫ് സംഘം പിടികൂടി വെള്ളറട പോലീസിനു കൈമാറി. കഞ്ചാവു പൊതി വില്പന നടത്തിക്കൊണ്ടു നില്‍ക്കുകയായിരുന്ന രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്.
പനച്ചമൂട് ചെക്കിട്ടവിളാകം പുത്തന്‍വീട്ടില്‍ സിബിന് (21), മണത്തോട്ടം ബഷീര്‍ മന്‍സിലില്‍ നിഹാസ് (22) എന്നിവരെയാണു പിടികൂടിയത്. വളരെ നാളായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കുമടക്കം കഞ്ചാവ് വില്പന നടത്തുകയാണ് ഇവരുടെ തൊഴില്‍. ഡാൻസാഫ് സംഘത്തിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഡാന്‍സ് ഓഫ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്.
Tags : nattu vishesham gang arrested