x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്


Published: July 10, 2026 04:17 AM IST | Updated: July 10, 2026 04:17 AM IST

അ​ടൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കാ​റി​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ.

അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​തി​നേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ട്ടു​ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ത​ട്ടു​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജാ​ഫ​ർ (35), പ​ള്ളി​ക്ക​ൽ സു​നി​ൽ ഭ​വ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ (75) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടൂ​ർ – കാ​യം​കു​ളം റോ​ഡി​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ്, തൊ​ട്ടു​മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി.

ജീ​വ​ന​ക്കാ​ര​നാ​യ ജാ​ഫ​റി​നും ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ജ​നാ​ർ​ദ​ന​നു​മാ​ണ് പ​രി​ക്ക്. അ​പ​ക​ട​സ​മ​യ​ത്ത് ത​ട്ടു​ക​ട​യി​ൽ വ​ലി​യ തി​ര​ക്കി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up