x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; കൈ​ക്കു​ഞ്ഞ​ട​ക്ക​മു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ടു


Published: January 27, 2026 11:39 PM IST | Updated: January 27, 2026 11:39 PM IST

നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ.

ഹ​രി​പ്പാ​ട്: കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ലുണ്ടാ​യി​രു​ന്ന കൈ​ക്കു​ഞ്ഞ​ട​ക്ക​മു​ള്ള​വ​ർ അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പാ​നൂ​ർ വാ​ട്ട​ർ​ടാ​ങ്ക് ജംഗ്ഷ​ന് കി​ഴ​ക്ക് ഒ​ത​ള​പ്പ​റ​മ്പ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ട​യാ​ടി​യി​ൽ വീ​ട്ടി​ൽ സു​ധീ​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ട​തു​ഭാ​ഗ​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ സു​ലു, മ​ക്ക​ളാ​യ റ​യാ ഫാ​ത്തി​മ (6), റ​യാ​ൻ (ആ​റു​മാ​സം) എ​ന്നി​വ​രാ​ണ് കാ​റി​ലുണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി ഡോ​ർ തു​റ​ന്ന് നാ​ലു പേ​രെ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തോ​ട്ടി​ൽ കാ​ര്യ​മാ​യി വെ​ള്ള​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നി​സാ​ര പ​രി​ക്കു​ക​ൾ പ​റ്റി​യ നാ​ലു​പേ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Tags : Car loses nattuvishesham local news

Recent News

Corehub Up