x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഡ​മം കോ​ണ്‍​ക്ലേ​വ്-2026 നാ​ളെ പു​ളി​യ​ന്മ​ല​യി​ല്‍

വെബ് ഡെസ്ക്
Published: July 25, 2026 11:20 PM IST | Updated: July 25, 2026 11:20 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ് പു​ളി​യ​ന്മ​ല​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ട​പ്പി​ക്കു​ന്ന കാ​ര്‍​ഡ​മം കോ​ണ്‍​ക്ലേ​വ്-2026 നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പു​ളി​യ​ന്മ​ല ഗ്രീ​ന്‍ ഹൗ​സ് ( നെ​സ്റ്റ് ഗ്രൂ​പ്പ്) ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഏ​ലം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​വ​ിധ ഭൂവി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ കൈ​വ​ശ​ഭൂ​മി​യു​ടെ പ​ട്ട​യം, കു​ത്ത​ക​പ്പാ​ട്ടം പു​തു​ക്ക​ല്‍, കാ​ര്‍​ഡ​മം ര​ജി​സ്‌​ട്രേ​ഷ​ന്‍, നി​ര്‍​മാ​ണ നി​രോ​ധ​നം തു​ട​ങ്ങി​യ​വ ച​ര്‍​ച്ച​ചെ​യ്യും.

​സിഎ​ച്ച്ആ​ര്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ അ​വ്യ​ക്ത​ക​ള്‍, രാ​ജ​ഭ​ര​ണ​കാ​ല​ത്തെ​യും ജ​ന​കീ​യ സ​ര്‍​ക്കാ​രി​ന്‍റെ​യും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ നി​യ​മനി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കേ​ണ്ട ഭേ​ദ​ഗ​തി​ക​ള്‍, വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സു​ക​ളു​ടെ ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സി​എ​ച്ച്ആ​ര്‍ മേ​ഖ​ല​യി​ല്‍ വ​നംവ​കു​പ്പും ചി​ല സം​ഘ​ട​ന​ക​ളും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന ഗൂ​ഢനീ​ക്ക​ങ്ങ​ളും പ്ര​ശ്‌​നപ​രി​ഹാ​ര​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച​യാ​കുമെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഡ​മം ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ​ണ്ട​ന്മേ​ട്, കാ​ര്‍​ഡ​മം പ്ലാ​ന്‍റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍, കേ​ര​ള കാ​ര്‍​ഡ​മം ഗ്രോ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​മ്പം, ഇ​ടു​ക്കി ജി​ല്ലാ അ​ഗ്രോ ഇ​ന്‍​പു​ട്ട് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, എം​എ​ല്‍​എ​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, എ​ഫ്. രാ​ജ, ക​മ്പം എം​എ​ല്‍​എ പി​എ​ല്‍​എ ജ​ഗ​നാ​ഥ് മി​ശ്ര, ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ത​മി​ഴ്‌​നാ​ട് മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​സി. സി​റി​യ​ക് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

പു​ളി​യ​ന്മ​ല പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ബി ഏ​ബ്ര​ഹാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി ജോ​സ​ഫ്, കാ​ര്‍​ഡ​മം പ്ലാ​ന്‍റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ എ​സ്. ജീ​വാ​ന​ന്ദം, കാ​ര്‍​ഡ​മം ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ​ണ്ട​ന്മേ​ട് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഷൈ​ന്‍ വ​ര്‍​ഗീ​സ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി പി.​സി. മാ​ത്യു, കേ​ര​ള കാ​ര്‍​ഡ​മം ഗ്രോ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​മ്പം പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ടി.​ജി. കു​മ​ര​ൻ, ട്ര​ഷ​റ​ര്‍ തി​രു​മു​രു​ക​ന്‍, അ​ഗ്രോ ഇ​ന്‍​പു​ട്ട് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​ഡി. ശ്രീകു​മാ​ര്‍, സെ​ക്ര​ട്ട​റി ജോ​ണി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ്ബി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബിലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ ക്ലബ്ബി​ന്‍റെ എ​ക്‌​സ​ല​ന്‍​സ് അ​വ​ര്‍​ഡ് നെ​സ്റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ജ​ഹാംഗീ​റി​നു സ​മ്മാ​നി​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up