x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി​യി​ൽ ഏ​ല​യ്ക്കാ മോ​ഷ​ണം വ്യാ​പ​കം

വെബ് ഡെസ്ക്
Published: July 11, 2026 11:27 PM IST | Updated: July 11, 2026 11:27 PM IST

പ്രതീകാത്മക ചിത്രം

അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ തോ​ട്ട​ങ്ങ​ളി​ൽ ഏ​ല​യ്ക്കാ മോ​ഷ​ണം വ്യാ​പ​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പീ​ച്ചാ​ട് പ്ലാ​മ​ല റോ​ജി ചെ​റു​കോ​ടി​ന്‍റെ ര​വി എ​സ്‌റ്റേറ്റി​ല്‍ വ​ന്‍ ഏ​ല​യ്ക്കാ മോ​ഷ​ണം ന​ട​ന്നു. ചെ​ടി​യു​ടെ ശ​രം സ​ഹി​തം പി​ഴു​തെ​ടു​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ ഏ​ല​യ്ക്കാ ക​വ​ര്‍​ന്ന​ത്. തോ​ട്ട​ത്തി​ല്‍നി​ന്നു നൂ​റ് കി​ലോ​യി​ല​ധി​കം പ​ച്ച ഏ​ല​യ്ക്ക മോ​ഷ​ണം പോ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​പ​ണി​യി​ല്‍ ഏ​ല​ക്കാ​യ്ക്ക് വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് മോ​ഷ​ണം പെ​രു​കു​ന്ന​ത്. നി​ല​വി​ല്‍ പ​ച്ച ഏ​ല​ക്ക​ായ്ക്ക് കി​ലോ​യ്ക്ക് 550 രൂ​പ​യും ഉ​ണ​ക്ക ഏ​ല​ക്ക​യ്ക്ക് 3000 രൂ​പ​യോ​ള​വു​മാ​ണ് വി​ല. തോ​ട്ട​ത്തി​ല്‍ ശ​ര​ങ്ങ​ള്‍ കി​ട​ക്കു​ന്ന​തു ക​ണ്ട് ഉ​ട​മ​സ്ഥ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.
ശ​രംസ​ഹി​തം ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഒ​രു സീ​സ​ണി​ലെ ആ​ദാ​യം മു​ഴു​വ​ൻ ന​ഷ്ട​മാ​കു​ക​യു​മാ​ണ്. പീ​ച്ചാ​ട്, പ്ലാ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​സ്‌റ്റേറ്റു​ക​ളി​ല്‍ നാ​ലു വ​ര്‍​ഷ​മാ​യി ഏ​ല​യ്ക്കാ മോ​ഷ​ണം ഉ​ണ്ടാ​കു​ന്നു​ണ്ട്.

Tags : Cardamom theft Nattuvishesham District news

Recent News

Corehub Up