മൂവാറ്റുപുഴ : മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാത്രി ഒമ്പതോടെ മേക്കടമ്പ് സെന്റ് ജൂഡ് പള്ളിക്ക് സമീപമായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും മൂവാറ്റുപുഴയില്‍ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാറുമാണ് കൂട്ടിയിടിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ നിസാര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് കാറുകളും ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് റോഡില്‍ നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
Tags : nattu vishesham Cars collided