നെയ്യാർഡാം: സഹോദരിയെ സ്കൂളിൽനിന്നു വിളിക്കാൻപോയ യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ നെയ്യാർഡാം പാലത്തിനു സമീപമാണ് സംഭവം.
നെയ്യാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ വിളിക്കാൻ പോയ സഹോദരന്റെ ബൈക്ക് പാലത്തിനു സമീപംവച്ച് രണ്ടുപേർ തടയുകയായിരുന്നു. സംഘത്തിലൊരാൾ യുവാവിന്റെ വയറ്റിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകണ്ട് സ്കൂളിൽനിന്നു വരികയായിരുന്ന സഹോദരി ഓടി അടുത്തെത്തി. ഇതേസമയം സംഘത്തിലെ മറ്റൊരാൾ പെൺകുട്ടിയുടെ കഴുത്തിലും കത്തിവച്ചു ഭീഷണിപ്പെടുത്തി.
പ്രതികളിലൊരാളായ ഇമാം തങ്ങൾ എന്നു വിളിക്കുന്ന കൊണ്ണിയൂർ സ്വദേശി നെയ്യാർ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഇയാൾ പെൺകുട്ടിയെ പിന്തുടർന്നു ശല്യം ചെയ്തിരുന്നതായും പെൺകുട്ടി അതു നിരസിച്ചതോടെ സഹോദരനെയും പിതാവിനെയും ഫോണിൽ ഭീഷണി മുഴക്കിയതായും ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
തുടർന്നു രക്ഷിതാക്കളെത്തി നെയ്യാർഡാം പോലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.