x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴ​ര ല​ക്ഷം ത​ട്ടി: ചെ​ന്നൈ സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ കേ​സ്


Published: July 10, 2026 02:33 AM IST | Updated: July 10, 2026 02:33 AM IST

ത​ല​ശേ​രി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യു​വാ​വി​ല്‍​നി​ന്നും വ​ൻ തു​ക ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ങ്ങാ​ട് കാ​വും​ഭാ​ഗം അ​രു​ണി​മ ഹൗ​സി​ല്‍ വി.​വി. വി​ജേ​ഷി​നാ​ണ് ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. വി​ജേ​ഷി​ന്‍റെ ഭാ​ര്യ ടി.​പി. ര​മ്യ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ണ്യ (39), കെ. ​സു​രേ​ഷ് ജോ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ന്ന​ത്.

2024 ഫെ​ബ്രു​വ​രി ഒ​ന്നി​നും 2025 ഓ​ഗ​സ്റ്റ് 11നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഗൂ​ഗി​ള്‍​പേ, പേ​ടി​എം, ബാ​ങ്ക് അ​ക്കൗ​ണ്ട് ട്രാ​ന്‍​സ്ഫ​ര്‍ എ​ന്നി​വ വ​ഴി ഒ​മ്പ​തു ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വി​ല്‍​നി​ന്നും കൈ​പ്പ​റ്റിയ​ത്.

വാ​ഗ്ദാ​നം ചെ​യ്ത​ത​നു​സ​രി​ച്ച് വീ​സ ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ണം തി​രി​കെ ആ​വ​ശ്യപ്പെ​ട്ട​പ്പോ​ള്‍ 1,25,000 രൂ​പ മാ​ത്ര​മാ​ണ് പ്ര​തി​ക​ള്‍ തി​രി​കെ ന​ല്‍​കി​യ​തെ​ന്നും ബാ​ക്കി വ​രു​ന്ന 7,75,000 രൂ​പ തി​രി​കെ ന​ല്‍​കാ​തെ വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​സ്ഐ ഇ.​കെ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up