കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷന് വാർഷികവും കുടുംബസംഗമവും എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചേര്‍ത്തല: കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷന്റെ മൂന്നാമത് വാർഷികവും കുടുംബസംഗമവും അർത്തുങ്കൽ ലാൽ കോയിപ്പറമ്പിൽ മെമ്മോറിയൽ ഹാളിൽ എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോ-ഓര്‍ഡിനേറ്റർ സാബു കാക്കരിയില്‍ അധ്യക്ഷത വഹിച്ചു.
ഫാ. യേശുദാസ് കാട്ടുങ്കത്തയ്യിൽ, ഫാ. സിജു സോളമൻ എന്നിവർ വചനസന്ദേശം നല്കി. ജോ. കോ-ഓർഡിനേറ്റർ ഫ്രാൻസിസ് പൊക്കത്തെ തീരദേശമിഷൻ തിരനോട്ടം എന്ന വിഷയം അവതരിപ്പിച്ചു. അർത്തുങ്കൽ എസ്ഐ ജേക്കബ് രാജി ജോസ്, രാജു പള്ളിപ്പറമ്പിൽ, പി.എ. ജോയി, ഉല്ലാസ് ഒറ്റമശേരി എന്നിവർ പ്രസംഗിച്ചു. കെ.ഡി. ജോർജ്, കുഞ്ഞുകുഞ്ഞ് കുട്ടിച്ചിറ, സാബു, സെബോ, പാപ്പച്ചൻ, കെ.എ. ബാബു, ബെന്നി പട്ടാണിശേരി, ആനിമേരി, കുഞ്ഞുമോൾ ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews