സ്വാമി തേവനെ
നെടുങ്കണ്ടം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റുചാരായവുമായി 61 കാരൻ പിടിയിലായി. ഉടുമ്പൻചോല എക്സൈസ് സംഘമാണ് അണക്കര വില്ലേജിൽ മണിയൻപെട്ടി കരയിൽ താമസിക്കുന്ന സാമി തേവനെ പിടികൂടിയത്.
തമിഴ്നാട് വനമേഖലയോടു ചേർന്ന നെറ്റിത്തൊഴു മണിയൻപെട്ടി പ്രദേശത്തുനിന്നാണ് ചാരായം പിടികൂടിയത്. ഏതാനും ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ജനവാസം കുറഞ്ഞ പ്രദേശത്ത് രാത്രിയിൽ ചാരായം വാറ്റുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കനത്ത മഴയിലും സംഘം പരിശോധന നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ടിൽസ് ജോസഫ്, പ്രഫുൽ ജോസ്, പി.ആർ. സതീഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്. അനൂപ്, ടി.എ. അനീഷ് എന്നിവർ പങ്കെടുത്തു.
Tags :